യുഎഇ, ഖത്തര്‍ ഉഗ്രന്‍ പ്ലാന്‍ നടപ്പാക്കുന്നു; ഇറാന്റെ കണ്ണുവെട്ടിക്കുന്നത് ഇങ്ങനെ, ഖത്തറും യുഎഇയും നടത്തുന്നത് മറ്റൊരു തന്ത്രം.
Saturday, 05 Sep 2026 00:00 am

Malayali Global

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കു കടത്ത് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഖത്തറും യുഎഇയും നടത്തുന്നത് മറ്റൊരു തന്ത്രം. ഹോര്‍മുസ് വഴി പോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നതിനാലാണ് ഇരുരാജ്യങ്ങളും പ്ലാന്‍ മാറ്റിയത്. കടലില്‍ വച്ച് തന്നെ ചരക്കുകള്‍ കൈമാറുകയാണ് ചെയ്യുന്നത്. ദ്രാവക, ഖര രൂപത്തിലുള്ള ചരക്കുകള്‍ മാത്രമാണ് ഇങ്ങനെ കൈമാറാന്‍ സാധിക്കുക.

കഴിഞ്ഞ മാസം ഇന്ത്യയിലേക്കും ജപ്പാനിലേക്കും ഖത്തറും യുഎഇയും എല്‍എന്‍ജി കയറ്റുമതി ചെയ്തിരുന്നു. വാതകം കയറ്റുമതി ചെയ്യാന്‍ ദ്രാവക രൂപത്തില്‍ ആക്കി മാറ്റുന്നതാണ് എല്‍എന്‍ജി. ക്രൂഡ് ഓയില്‍ എസ്ടിഎസ് വഴി കടലില്‍ വച്ച് കൈമാറ്റം ചെയ്യപ്പെടാറുണ്ടെങ്കിലും എല്‍എന്‍ജി കൈമാറ്റം നടക്കാറില്ല. എന്നാല്‍ ഈ തന്ത്രം എല്‍എന്‍ജി കയറ്റുമതിക്കും ഇരുരാജ്യങ്ങളും ഉപയോഗിച്ചു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.